കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന് വളപ്പില്‍ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ഇതിനു താല്പര്യമുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ നവംബര്‍ ഒന്നുമുതല്‍ കാര്‍ട്ട് ലൈസന്‍സ് ഫീ നിര്‍ബന്ധമായും അടയ്ക്കണമെന്നാണ് റെയില്‍വേ നിര്‍ദേശം. ഫീസ് അടക്കാത്ത ഓട്ടോറിക്ഷകള്‍ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ലെന്ന് റെയില്‍വേ അറിയിച്ചു.
















