
മനാമ: നാദാപുരം വരിക്കോളി സ്വദേശി മുഹമ്മദ് മൊട്ടേമ്മല്‍ (40) ഹൃദയാഘാതം മൂലം ബഹ്റൈനില്‍ അന്തരിച്ചു. ഉച്ചമയക്കത്തിന് മുറിയിലേക്ക് പോയ ഇദ്ദേഹത്തിന്
ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് മുഹമ്മദ് ജോലി ആവശ്യം ബഹ്റൈനിലെത്തിയത്. ഭാര്യ: അസ്മിറ. മക്കള്‍: ഷെബിന്‍ ശ്യം, ഷെഫാസ്, ഷൈഖാന്‍ മറിയം. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങള്‍ ബഹ്റൈന്‍ കെഎംസിസി മയ്യിത്ത് പരിപാലന സംഘത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
















