
അഴിയൂര്‍: ഗ്യാനേഷ്കുമാര്‍ രാജിവെക്കുക, എസ്ഐആര്‍ റദ്ദ് ചെയ്യുക എന്ന മുദ്രാവാക്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി അഴിയൂരില്‍ ജന്തര്‍ മന്തര്‍ ഐക്യദാര്‍ഢ്യ നൈറ്റ്
മാര്‍ച്ച് സംഘടിപ്പിച്ചു.
പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഴിയൂര്‍ ഹൈസ്കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് അഴിയൂര്‍ ചുങ്കം ടൗണില്‍ സമാപിച്ചു. നൈറ്റ് മാര്‍ച്ച് വെല്‍ഫെയര്‍ പാര്‍ട്ടി അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷുഹൈബ് കൈതാല്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഫഹദ്, വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍.സി.കെ, ജോയിന്റ് സെക്രട്ടറി സുമയ്യ ജാഫര്‍ എന്നിവര്‍ നേതൃത്വം നല്കി.
















