
വാണിമേല്‍: കേരളോത്സവത്തിന്റെ ഭാഗമായി വാണിമേല്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വാണിമേല്‍ സണ്‍ഡേ സിസി ക്ലബ്ബ് ജേതാക്കളായി. പരപ്പുപാറ പൊടിപ്പില്‍ നടന്ന മത്സരം വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ്കുമാര്‍ ഉദ്ഘാടനം
ചെയ്തു. വാര്‍ഡ് മെമ്പര്‍ ഹസീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുര്‍ഷിന എന്‍ കെ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. 10 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് ആവേശം വിതറി.















