
കൊയിലാണ്ടി: കൊല്ലം ചിറയില്‍ കുളിക്കാനിറങ്ങിയ ആള് മുങ്ങി മരിച്ചു. 17-ാം മൈല്‍സിനു സമീപം തളയം പുനത്തില്‍ കരുണന് (പപ്പു) ആണ് മരിച്ചത്. സംഘത്തോടൊപ്പം
ഇന്നു രാവിലെ കുളിക്കാനെത്തിയ കരുണനെ കുളത്തില്‍ കാണാതാവുകയായിരുന്നു. അഗ്നി രക്ഷാ സേനയും സ്കൂബാ ടീമും നടത്തിയ തെരച്ചിലില്‍ പത്തുമണിയോടെ മൃതദേഹം കണ്ടെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് കൊണ്ടുപോവും.
















