
വടകര: ‘ടീന്സ്പേസ്’ വിസ്ഡം സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് കോഴിക്കോട് നോര്ത്ത് ജില്ലയുടെ ആഭിമുഖ്യത്തില് ഒക്ടോബര് 21 ബുധനാഴ്ച പയ്യോളി പുതുമ ഓഡിറ്റോറിയത്തില് സംഘടിപ്പിക്കുന്ന വിദ്യാര്ഥി സമ്മേളനത്തിന്റെ പ്രചാരണ ബ്രോഷര് ഷാഫി പറമ്പില് എംപി പ്രകാശനം ചെയ്തു. വിസ്ഡം ജില്ലാ അസി. സെക്രട്ടറി ബഷീര് മണിയൂര്, വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ
ട്രഷറര് ഫാഇസ് പേരാമ്പ്ര, സൈന് ഹൈസം എന്നിവര് സംബന്ധിച്ചു.
വിദ്യാര്ഥികളില് ധാര്മിക ബോധം വളര്ത്തുന്നതിനും ലഹരിയുടെ വിപത്തില്നിന്ന് പുതുതലമുറയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.















