വടകര: 2027-29 വര്ഷങ്ങളില് വടകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുണ്ടാവാന്
സാധ്യതയുള്ള വിവിധ തൊഴില് അവസരങ്ങളില് പരിഗണിക്കുവാന് യോഗ്യരായ ഉദ്യോഗാര്ത്ഥികളുടെ താല്ക്കാലിക സെലക്ട് ലിസ്റ്റുകള് www.eemployment.kerala.gov.in എന്ന വെബ്സൈറ്റില് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഉദ്യോഗാര്ഥികള്ക്ക് വടകര ടൗണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് നേരിട്ട് ഹാജരായോ വെബ്സൈറ്റ് സന്ദര്ശിച്ചോ ലിസ്റ്റ് പരിശോധിക്കാം.
ലിസ്റ്റ് സംബന്ധിച്ച് ഉദ്യോഗാര്ഥികള്ക്കുള്ള പരാതി/അപ്പീല് നവംബര് 18 നകം ഓഫീസില് നേരിട്ട് ഹാജരായോ ഓണ്ലൈനായോ സമര്പ്പിക്കാം.
















