അഴിയൂര്: ചുങ്കം ടൗണിലെ പി.പി.ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ശ്രീനിവാസന് സ്റ്റോറില് മോഷണം. കടയില് സൂക്ഷിച്ച അറുപതിനായിരം രൂപയോളം മോഷ്ടിച്ചു.
ഷട്ടറിന്റെ പൂട്ട് തകര്ത്താണ് മോഷണം. ചോമ്പാല് പോലീസ് അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മോഷ്ടാക്കളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂണിറ്റ് ഭാരവാഹികള് ആവശ്യപ്പെട്ടു.















