വടകര: കടത്തനാടിന്റെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളില് നിറഞ്ഞുനിന്ന ഒ.ബാലന് മാസ്റ്റര്ക്ക് നാടിന്റെ അന്ത്യോപചാരം. ചോറോട് ചേന്ദമംഗലത്തെ ഹിന്ദോളം
വീട്ടില് നൂറുകണക്കിനാളുകള് ആദരാഞ്ജലി അര്പിക്കാനെത്തി. ബിജെപി ദേശീയ നിര്വാഹക സമിതി അംഗം കെ.പി.ശ്രീശന് പുഷ്പഹാരം സമര്പ്പിച്ചു. ബിജെപിയുടെ മുതിര്ന്ന നേതാവായ ബാലന് മാസ്റ്റര് അനുഗ്രഹീതനായ തെയ്യം കലാകാരനും സംഗീത അധ്യാപകന് കൂടിയായിരുന്നു. കെ.കെ രമ എംഎല്എ, ആര്ജെഡി നേതാവ് ഇ.പി.ദാമോദരന്, സിപിഐ ജില്ലാ കൗണ്സില് അംഗം ആര്.സത്യന്, ബിജെപി സംസ്ഥാന കൗണ്സില് അംഗങ്ങളായ
പി.എം.അശോകന്, പി വിജയബാബു, ആര് എസ്എസ് വിഭാഗ സമ്പര്ക്ക പ്രമുഖ് എം. പ്രദീപന്, ബിജെപി നോര്ത്ത് ജില്ല ജനറല് സെക്രട്ടറി പി. പി മുരളി. ജില്ലാ സെക്രട്ടറി പി.പി വ്യാസന്, വടകര മണ്ഡലം പ്രസിഡന്റ് സി.പി.പ്രിയങ്ക, മണ്ഡലം ജനറല് സെക്രട്ടറി ഷെല്നേഷ്, മണ്ഡലം സെക്രട്ടറി ശ്രീധരന്. സി.പി, കര്ഷക മോര്ച്ച മണ്ഡലം പ്രസിഡന്റ് ശ്രീജേഷ്കുമാര് തുടങ്ങി നിരവധി പേര് അന്ത്യോപചാരം അര്പിച്ചു.
















