
കുറ്റ്യാടി: ഗ്യാനേഷ് കുമാര് രാജിവെയ്ക്കും വരെ സമര വീഥിയില് എന്ന
മുദ്രാവാക്യവുമായി കുറ്റ്യാടി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി നടത്തിയ
നൈറ്റ് മാര്ച്ച് വന് പ്രതിഷേധമായി. കടേക്കച്ചാലില് നിന്ന് ആരംഭിച്ച മാര്ച്ചിന്
ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് നേതൃത്വം നല്കി. കെപിസിസി സെക്രട്ടറി വി എം ചന്ദ്രന്, കെപിസിസി മെമ്പര് കെ.ടി.ജയിംസ്, ഡിസിസി സെക്രട്ടറിമാരായ പ്രമോദ് കക്കട്ടില് എം.കെ.
ഭാസ്കരന്, പുറമേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ശ്രീലത, കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പി.കെ.
സുരേഷ്, മഹിള കോണ് ബ്ലോക്ക് പ്രസി എ.ടി ഗീത എന്നിവരും ബ്ലോക്ക് -മണ്ഡലം- ബൂത്ത് നേതാക്കള്, യൂത്ത്കോണ്ഗ്രസ് ഭാരവാഹികള്, കോണ്ഗ്രസ് പ്രവര്ത്തകര് എന്നിവരും
മാര്ച്ചില്
അണിനിരന്നു. കാവിലുംപാറ ബ്ലോക്ക് കോണ്ഗ്രസ് നേതാക്കള് മാര്ച്ചിന് അഭിവാദ്യം
അര്പ്പിച്ചു.















