
കൊയിലാണ്ടി: കീഴരിയൂര്‍ കോയിത്തുമ്മല്‍ ഭാഗത്ത് കൊയിലാണ്ടി എക്‌സൈസ് നടത്തിയ റെയ്ഡില്‍ 800 ലിറ്റര്‍ വാഷ് പിടികൂടി. നെല്ല്യാടി പുഴയരികില്‍ കുറ്റിക്കാടുകള്‍ക്കിടയില്‍
ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു വാഷ്. വന്‍തോതിലാണ് ഈ മേഖലയില്‍ വാറ്റ് നടക്കുന്നത്. ഇതിനുള്ള സന്നാഹങ്ങള്‍ ഇവിടെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് എക്‌സൈസ് അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കൊയിലാണ്ടി റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ടി. വിശ്വനാഥന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ടി. നൈജീഷ്, അസി.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) അമ്മത്.കെ.സി, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്)സി.കെ. ശ്രീജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ മിനേഷ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ഡ്രൈവര്‍ സന്തോഷ് കുമാര്‍. കെ എന്നിവരും പങ്കെടുത്തു. പ്രദേശത്ത് വ്യാജമദ്യ നിര്‍മ്മാണവും വിപണനവും തടയുന്നതിനുള്ള എക്‌സൈസ് പരിശോധനകള്‍ ശക്തമായി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
















