വടകര: ശ്രീനാരായണ കോളേജ് വടകരയില്‍ 2026 ലെ ബിരുദദാന ചടങ്ങ് അസന്‍ഡ് എന്ന
പേരില്‍ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ പ്രൊ. ഡോ. രാജ്കുമാര്‍.കെ.കെ മുഖ്യാതിഥിയായി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം.കെ.രാധാകൃഷന്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍
എം.എം.ദാമോദരന്‍, ഡോ. കെ.വേണുഗോപാല്‍, പ്രൊ. എം.വി. നാരായണന്‍, പ്രൊ. ടി.സുധീര്‍ കുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് ശ്രീജിത്ത്.കെ.കെ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഹര്‍ഷിത രാജ് എന്നിവര്‍ സംസാരിച്ചു. ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. അരവിന്ദന്‍ തരേമ്മല്‍ സ്വാഗതം പറഞ്ഞു. 2026 ലെ പിജി ബിരുദധാരികളുടെ അക്കാദമിക് നേട്ടങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ തുടര്‍ വിദ്യാഭ്യാസത്തിനും തൊഴില്‍ മേഖലയിലെ മുന്നേറ്റത്തിനും ഉതകുന്നതായിരിക്കണം വിദ്യാഭ്യാസം എന്ന സന്ദേശം പങ്കുവച്ചു.















