ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പൊലിസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച ജോണ്‍ ബ്രിട്ടാസ് എംപിയെ ആശുപതിയില്‍
പ്രവേശിപ്പിച്ചു. ഡല്‍ഹി ആര്‍എംഎല്‍ ആശുപതിയിലാണ് പ്രവേശിപ്പിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ആശുപതിയിലെത്തി ബ്രിട്ടാസിനെ സന്ദര്‍ശിച്ചു. നെഞ്ചിലേറ്റ പരിക്കുകള്‍ പരിശോധിക്കുന്നതിനായി എക്‌സ്-റേ, സ്‌കാനിംഗ് പരിശോധനകള്‍ നടത്തി. പൊലിസ് തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞിരുന്നു. നാല് പൊലിസുകാരാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സീറ്റിനടിയിലേക്ക് തള്ളിയിട്ട് മുഖം അമര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നും എംപിയാണെന്ന് പറഞ്ഞിട്ട് പോലും മര്‍ദനം തുടര്‍ന്നതായും ബ്രിട്ടാസ് പറഞ്ഞു.















