വടകര: സ്വകാര്യവത്കരണ നീക്കങ്ങളുടെ ഭാഗമായി പൊതു മേഖല സ്ഥാപനങ്ങള്‍ ഓരോന്നായി അടച്ചു പൂട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനം അംഗീകരിക്കാനാവില്ലെന്ന്
തപാല്‍ ജീവനക്കാരുടെ ദേശീയ സംഘടനയായ എഫ്എന്‍പിഒ യുടെ വടകരയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം അഭിപ്രായപെട്ടു. കണ്വെന്ഷന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ഐ.മൂസ ഉദ്ഘാടനം ചെയ്തു. തപാല്‍ വകുപ്പില്‍ നടന്നു കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങള്‍ പൊതുജന താല്പര്യര്ഥമുള്ളതല്ല. ജീവനക്കാര്‍ക്കോ പൊതു ജനങ്ങള്‍ക്കോ യാതൊരു ഉപകാരവുമില്ലാത്ത തലതിരിഞ്ഞ ക്രമീകരണങ്ങള്‍ ആണ് പരിഷ്കരണത്തിന്റെ പേരില്‍ ഇപ്പോള്‍ നടന്നു വരുന്നത്. വടകര ഡിവിഷനില്‍ നിന്ന് കൊയിലാണ്ടി സബ് ഡിവിഷനെ പൂര്‍ണമായും അടര്‍ത്തി മാറ്റി ഡിവിഷന് സംവിധാനത്തെ
ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ലാഭകരമല്ല എന്ന പേരില്‍ പോസ്റ്റ് ഓഫീസുകള്‍ ഓരോന്നായി അടച്ചു പൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന ഡിവിഷന് മെര്‍ജര്‍ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കം ചെറുക്കണമെന്ന് ഐ.മൂസ പറഞ്ഞു.
എഫ്എന്‍പിഒ സര്‍ക്കിള്‍ വര്‍ക്കിംഗ് പ്രസിഡന്റ് കൃഷ്ണപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സുബിന് വത്സലന്‍, മയൂഖ ഭാര്ഗവന്, പി.സുകുമാരന്‍, ദീപ.എസ്.ഡി, പ്രബീഷ്.കെ.കെ എന്നിവര്‍ സംസാരിച്ചു.















