തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും
ശനിയാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ
വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വരുംമണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാൻസർ, കിഡ്നി ഫെയ്ലിയർ,ഹാർട്ട് അറ്റാക്ക് സ്ട്രോക്ക്,ഗർഭാശയ പ്രശ്നങ്ങൾ ഉൾപ്പെടെ വർദ്ധിച്ച ചിലവ് വരുന്ന രോഗങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്നു.
ഒരു സുരക്ഷയ്ക്ക് ചെറിയ തുകകൾ മുടക്കി സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കൽ അത്യാവശ്യമാണ്
വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















