അരൂര്‍: രാജ്യത്ത് മതേതരത്വം തകര്‍ക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ അഡ്വ. പി.വസന്തം പറഞ്ഞു. സിപിഐ കുറ്യാടി മണ്ഡലം
കമ്മറ്റി അരൂരില്‍ സംഘടിപ്പിച്ച ബദലാവൂ സരൂരി ഹെ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ മതേതര സംഗമം ഉദ്ഘാടന ചെയ്ത് പ്രസംഗിക്കുമായിരുന്നു അവര്‍. എല്ലാ മത വിഭാഗത്തെയും ഒരേ പോലെ കണ്ടിരുന്ന മഹാത്മ ഗാന്ധിയെ ഇല്ലാതാക്കിയവര്‍ ഇന്ന് മതേതരത്വം തകര്‍ക്കുകയാണ്. പാഠ പുസ്തകങ്ങളില്‍ നിന്ന് പോലും ഗാന്ധിജിയെ ഒഴിവാക്കാനാണ് ശ്രമം. കേന്ദ്ര സര്‍ക്കാരിന്റെ മതേതരത്വ ധ്വംസനത്തിനെതിരെ ഒന്നിച്ച് പോരാടണം. സെക്രട്ടറി അഭിജിത്ത് കോറോത്ത് അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ ജയചന്ദ്രന്‍ മൊകേരി മുഖ്യപ്രഭാഷണം നടത്തി. അജയ് ആവള, ടി.സുരേഷ്, സി.കെ.ബിജിത്ത് ലാല്‍, എന്‍.എം.വിമല, പി.കെ.ചന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.















