വൈക്കിലശ്ശേരി: ബാല ജനത ചോറോട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ ബാലജനത സംഗമം നടത്തി. വൈക്കിലശ്ശേരിയില്‍ നടന്ന പരിപാടി യുവ കവയിത്രി അശ്വതിഎം.കെ
ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംഗീതകാരന്‍ സതീശന്‍ ലയാലയം മുഖ്യാതിഥി ആയിരുന്നു. അഭിനന്ദ്.എര്‍.എം അധ്യക്ഷത വഹിച്ചു. ഇ.പി.ദാമോദരന്‍, എന്‍.കെ.അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.സി.ശശിന്ദ്രന്‍ സ്വാഗതവും പി.കെ.മുകേഷ് നന്ദിയും പറഞ്ഞു. ഗാന്ധി സ്മൃതി വൃക്ഷമായി എല്ലാവര്‍ക്കും പേരക്കാമരം നല്‍കി.















