
ആയഞ്ചേരി: ഒക്ടോബര്‍ 1 ലോക വയോജന ദിനത്തിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് മംഗലാടില്‍ വയോജന ദിനാചരണവും മുതിര്‍ന്ന പൗരനുള്ള
ആദരവും സംഘടിപ്പിച്ചു. വാര്‍ഡിലെ ഏറ്റവും മുതിര്‍ന്ന പൗരന്‍ അമ്പലപ്പൊയില്‍ അമ്മത് ഹാജിയെയാണ് ആദരിച്ചത്. മംഗലാട് അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അക്കരോല്‍ അബ്ദുള്ള പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി വേഷമണിഞ്ഞെത്തിയ അങ്കണവാടി കുട്ടികള്‍ ചടങ്ങിന് മാറ്റുകൂട്ടി. വാര്‍ഡ് ഹരിത സേന അംഗം മാലതിയെയും ആദരിച്ചു. അങ്കണവാടി ടീച്ചര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അയല്‍ക്കൂട്ട പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിച്ചു. അങ്കണവാടി പരിസരവും അക്വഡറ്റ് പരിസരവും ശുചികരിച്ചു. വാര്‍ധക്യം ആദരിക്കപ്പെടേണ്ടതാണെന്നും മുതിര്‍ന്നവരുടെ അനുഭവസമ്പത്ത് പുതുതലമുറയ്ക്ക് മുതല്‍ക്കൂട്ടാണെന്നും അഭിപ്രായപ്പെട്ടു.















