വടകര: എല്ലാവർക്കും സ്ഥിരം തൊഴിൽ നൽകുക, തെരഞ്ഞെടുപ്പ് അട്ടിമറിച്ച
ഗ്യാനേഷ് കുമാർ രാജിവെക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ദൽഹി ചലോ മാർച്ച്
നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്‌റ്റ് ചെയ്ത നടപടിക്കെതിരെ വടകരയിൽ യുവജന പ്രതിഷേധമിരമ്പി. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ വടകരയിൽ നൈറ്റ് മാർച്ച് നടത്തി. നൂറ് കണക്കിന് യുവജനങ്ങൾ അണിനിരന്ന മാർച്ച് അഞ്ച് വിളക്ക് ഗാന്ധി പ്രതിമക്ക് സമീപത്തു നിന്നും ആരംഭിച്ച് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ യോഗം കെ.പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പി.എസ്.അർജുൻ അധ്യക്ഷനായി. ടി.ടി.ജനീഷ്, എം.കെ.അക്ഷയ് എന്നിവർ സംസാരിച്ചു.















