
മുക്കാളി: സിഎസ്സ്‌ഐ ക്രിസ്ത്യന്‍ മുള്ളര്‍ വുമന്‍സ് കോളേജ് ചോമ്പാലയില്‍ ഗാന്ധി ജയന്തി ആഘോഷത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കു
വേണ്ടി നടത്തിയ മത്സരത്തില്‍ എംഎം എച്ച്എസ്എസ് മാഹിയിലെ വിദ്യാര്‍ഥി നൈറ ഖയാല്‍.വി.എ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനത്തിന് ഷെഹ്മ സൈനബ് അര്‍ഹയായി. എന്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിക്ക് പ്രോഗ്രാം ഓഫീസര്‍ അനുഷ, കോളേജ് കൗണ്‍സില്‍ സെക്രട്ടറി ഷീല.എസ് എന്നിവര്‍ നേതൃത്വം നല്‍കി. കോളേജ് മാനേജര്‍ ആനന്ദ്.കെ നെല്‍സണ്‍ സമ്മാനം നല്‍കി. തുടര്‍ന്ന് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പരിസര ശുചീകരണം നടത്തി.















