കക്കട്ടില്‍: ഗാന്ധി ജയന്തി ദിനത്തില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, നാട്ടുകാര്‍ എന്നിവര്‍
പങ്കാളികളായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി.അമ്പിളി, വൈസ് പ്രസി. ടി.എം.ജമീല, അംഗങ്ങളായ പി.സി.രവീന്ദ്രന്‍, എം.എം.റോയ്, നാരായണന്‍ തോട്ടക്കാട്, മൊയ്തു കൊരങ്കോട്, ബീന കുളങ്ങരത്ത്, വത്സല, ടി.സരിത മുരളി, സന്ധ്യ കരണ്ടോട് തുടങ്ങിയവര്‍ സംബന്ധിച്ചു.















