
വടകര: തോടന്നൂര്‍ മഹാദേവ ക്ഷേത്രം മുന്‍ പ്രസിഡണ്ട് തയ്യില്‍ പി.മാധവക്കുറുപ്പിന്റെ സ്മരണക്കായി കുടുംബം ക്ഷേത്രത്തില്‍ കാണിക്ക വഞ്ചി സമര്‍പ്പിച്ചു. ക്ഷേത്രം മേല്‍ ശാന്തി
മനോജ് നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ മാധവക്കുറുപ്പിന്റെ പത്നി ഭാര്‍ഗവി, മക്കളായ രാജീവന്, രതീദേവി എന്നിവര്‍ ചേര്‍ന്നാണ് സമര്‍പ്പണം നടത്തിയത്. ക്ഷേത്രം പ്രസിഡണ്ട് ബേബി ശ്രീധരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേത്രം ഊരാളന്‍ സതീശന് നമ്പൂതിരി, പി.പി.സദാന്ദന്, പി.രാധാകൃഷ്ണന് ശിവദം, സി.എം.സതീശന്, പി.എം.വിശ്വനാഥന്, രാമ ചന്ദ്രന്, ടി.രാജീവന്, ടി.രതീദേവി, അക്ഷയ് ആര്.കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.















