വടകര: സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ.ബേബി ഉള്‍പ്പെടെയുള്ള
നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ നാടാകെ പ്രതിഷേധമിരമ്പി. സിപിഎം ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ വടകരയില്‍ പ്രതിഷേധ പ്രകടനവും തെരുവ് യോഗവും നടത്തി. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രതിഷേധ പ്രകടനം കേളു ഏട്ടന് പി.പി.ശങ്കരന്
സ്മാരകത്തില്‍ നിന്ന് ആരംഭിച്ച് നഗരസഭ സാംസ്കാരിക ചത്വരത്തിന് സമീപം സമാപിച്ചു. എം.നാരായണന്, പി.കെ.ശശി, പി.കെ.കൃഷ്ണദാസ്, വി.കെ.വിനു തുടങ്ങിയവര്‍ നേതൃത്വം നല്കി. പ്രതിഷേധ യോഗത്തില്‍ എം.നാരായണന് സംസാരിച്ചു.















