കൊയിലാണ്ടി: റെയില്‍വെസ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഒരു യാത്രക്കാരന് പ്ലാറ്റ്ഫോമില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഉണര്‍ന്നു പ്രവര്‍ത്തിച്ച സ്റ്റേഷന് മാസ്റ്റര്‍ കെ.ജിനിഷക്ക്
അഭിനന്ദനം. ഇവരുടെ സമയോചിതമായ ഇടപെടലാണ് യാത്രക്കാരന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്. സംഭവമറിഞ്ഞ ഉടന്‍ ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസിനെയും ആംബുലന്‍സ് ടീമിനെയും അറിയിച്ച് സമയോചിതമായ ഏകോപനം നടത്തി യാത്രക്കാന്റെ ജീവന് രക്ഷിക്കാന്‍ അടിയന്തര സിപിആറും വൈദ്യസഹായവും ഉറപ്പാക്കുകയായിരുന്നു. സംഭവത്തില്‍ ജിനിഷയെ റെയില്‍വെ പാലക്കാട് ഡിവിഷന് അഭിനന്ദിച്ചു. യാത്രാക്കാരുടെ സുരക്ഷയ്ക്കുള്ള ജാഗ്രതയെയും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ചെയ്ത പ്രവൃത്തി അഭിനന്ദനീയമാണെന്ന് റെയില്‍വെ സന്ദേശത്തില്‍ പറഞ്ഞു.















