ആയഞ്ചേരി: കെഎസ്എസ്പിഎ കുറ്റ്യാടി മണ്ഡലം കമ്മിറ്റി ഗാന്ധി ജയന്തി ദിനത്തില്‍ ആയഞ്ചേരിയില്‍ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ്
പ്രസിഡണ്ട് കണ്ണോത്ത് ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. എം.പി.അബ്ദുല്‍ റഷീദ് ഗാന്ധി സ്മൃതി പ്രഭാഷണം നടത്തി. കെഎസ്എസ്പിഎ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് കെ.കെ.പ്രദ്യുമ്നന് അധ്യക്ഷത വഹിച്ചു. കെ.വിനോദന്‍, എം.സതീഷ്, എം.വിജയന്, പി.എം.പ്രേംകുമാര്‍, മണി കുളങ്ങര ഗാന്ധി കവിതകള്‍ ആലപിച്ചു. കെ.പി.മോഹന്‍ദാസ്, കെ.വേണു, ബി.കെ.സത്യനാഥന്, വി.വി.വിനോദന്‍, ഷീല പത്മനാഭന്, കെ.നാണു എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ.പി.ശ്രീധരന് സ്വാഗതവും ട്രഷറര്‍ സി.പി.ശശിധരന് നന്ദിയും പറഞ്ഞു.















