
നഗോയ: ഏഷ്യന്‍ ഗെയിംസ് ആര്‍ച്ചറിയില്‍ (അമ്പെയ്ത്ത്) ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം കൊയ്തു. കോമ്പൗണ്ട് ആര്‍ചറിയിലാണ് ഇന്ത്യ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. ജ്യോതി സുരേഖ
വെന്നം, ചികിത തനിപര്‍തി, പ്രിതിക പ്രദീപ് എന്നിവരാണ് ഇന്ത്യക്കായി സ്വര്‍ണം എയ്ത് വീഴ്ത്തിയത്. സ്വര്‍ണ മെഡല്‍ പോരില്‍ ചൈന ഉയര്‍ത്തിയ വെല്ലുവിളി 238-234 മാര്‍ജിനില്‍ മറികടന്നു. ഇതാകട്ടെ, കൊറിയന്‍ ടീം സ്ഥാപിച്ച ലോകറെക്കോര്‍ഡ് പ്രകടനത്തിനൊപ്പമാണ്. നഗോയ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന ഏഴാമത്തെ സ്വര്‍ണമാണിത്.
സെമി ഫൈനലില്‍ ഇന്ത്യ ദക്ഷിണ കൊറിയയെയാണ് തോല്‍പ്പിച്ചത്. ആവേശകരമായ പോരാട്ടത്തില്‍ 234-233 മാര്‍ജിനിലായിരുന്നു ജയം. വെങ്കല മെഡല്‍ മത്സരത്തില്‍ കൊറിയ ചൈനീസ് തായ്പേയിയെ തോല്‍പ്പിച്ചു.
















