
കക്കട്ടില്‍: ലോക നദീ ദിനാചരണത്തിന്റ ഭാഗമായി വട്ടോളി സംസ്‌കൃതം എച്ച്എസ് പരിസ്ഥിതി ക്ലബ് നേതൃത്വത്തില്‍ മുടിക്കല്‍ പുഴ
ശുചീകരിച്ചു. പുഴയ്ക്ക് ഒരു കൈത്താങ്ങ് എന്ന സന്ദേശവുമായി നടത്തിയ പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ഥികള്‍ സജീവമായി പങ്കെടുത്തു. പുഴയിലെ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ച് ഹരിത സേനയക്ക് കൈമാറി. തുടര്‍ന്ന് നദീ സംരക്ഷണ പ്രതിജ്ഞ എടുത്തു. ബ്ലോക്ക് മെമ്പര്‍ വത്സല ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക വി.പി ശ്രീജ, അധ്യാപകരായ ലീല, ഷെലിത, രുപ എന്നിവര്‍ നേതൃത്വം നല്‍കി.
















