
ഓര്‍ക്കാട്ടേരി: ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ ആവണിയുടെ കിഡ്നി
മാറ്റിവെക്കുന്നതിന് ആവശ്യമായ സാമ്പത്തിക സമാഹരണം നടത്തി ഓര്‍ക്കാട്ടേരി കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളും അധ്യാപകരും. ഇവര്‍ സമാഹരിച്ച ഫണ്ട് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സീമയില്‍ നിന്നു ചികിത്സാ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍.ടി.ഷാജി ഏറ്റുവാങ്ങി. കെ. വിശ്വനാഥന്‍, എം. അശോകന്‍ എന്നിവര്‍ സന്നിഹിതരായി.
















