
വടകര: ചോറോട് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ ആവണിയുടെ (19) വൃക്ക സംബന്ധമായ ചികിത്സക്ക് വേണ്ടിവരുന്ന ഭീമമായ സംഖ്യ സമാഹരിക്കുന്നതിന് ആവണിയുടെ

അമ്മ വീടായ മയ്യന്നൂരില്‍ നാട്ടുകാര്‍ ഒത്തുചേര്‍ന്ന് കമ്മിറ്റിക്ക് രൂപം നല്‍കി. മയ്യന്നൂര്‍ ചാത്തന്‍കാവിന് സമീപം പാലയുള്ള പറമ്പത്ത് ഷീബയുടെ മകളാണ് ആവണി. വടകര
മോഡല്‍ പോളിയിലെ വിദ്യാര്‍ഥിനിയായ ആവണിക്ക് കിഡ്‌നി മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് അമ്പത് ലക്ഷം രൂപ ചെലവ് വരും. ആവണിയുടെ തുടര്‍ ചികിത്സ എത്രയും വേഗം പൂര്‍ത്തിയാക്കാനും അതിന് ആവശ്യമായ സംഖ്യ പ്രദേശത്തുനിന്ന് പരമാവധി പിരിച്ചെടുക്കാനും തീരുമാനിച്ചു.
മയ്യന്നൂര്‍ എല്‍പി സ്‌കൂളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും പഞ്ചായത്ത് മെമ്പര്‍മാരുടെയും കൂട്ടായ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
വില്യാപ്പള്ളി പഞ്ചായത്ത് ഇരുപതാം വാര്‍ഡ് മെമ്പര്‍ പുത്തലത്ത് ഇബ്രാഹിം അധ്യക്ഷത
വഹിച്ചു. പഞ്ചായത്തംഗം രാജീവന്‍, ചികിത്സ കമ്മിറ്റി ഭാരവാഹികളായ വിശ്വന്‍, എം. അശോകന്‍, പ്രസാദ് വിലങ്ങില്‍ എന്നിവര്‍ ആവണിയുടെ ചികിത്സയെ കുറിച്ച് വിശദീകരണം നല്‍കി. അനീഷ് എം.എം, കെ.കെ. ദിനേശന്‍, വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി. വിജേഷ് സ്വാഗതവും വിനോദന്‍ സി.പി. നന്ദിയും പറഞ്ഞു.
മയ്യന്നൂരില്‍ രൂപം നല്‍കിയ ചികിത്സ കമ്മിറ്റി ചെയര്‍മാനായി പുത്തലത് ഇബ്രാഹിമിനെയും കണ്‍വീനറായി വിജേഷ് മയ്യന്നൂരിനെയും ഖജാന്‍ജിയായി സുബേര്‍ ചെത്തിലിനെയും തെരഞ്ഞെടുത്തു.

ഒരു സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുത്താൽ നമുക്കുണ്ടാവുന്ന
ആത്മവിശ്വാസം
ലക്ഷങ്ങൾ അക്കൗണ്ടിൽ ഉണ്ടായാലും ലഭിക്കില്ല
രോഗങ്ങളും അപകടങ്ങളും വന്നാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















