തിരുവനന്തപുരം: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി. ക്രൈംബ്രാഞ്ച്
എഡിജിപി എസ്പി വിക്രമനാണ് അന്വേഷണച്ചുമതല. കേസില്‍ അന്വേഷണത്തിന് പൊലീസിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഫയല്‍ ആഭ്യന്തരവകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് മുമ്പ് മൊഴി നല്‍കിയ ഉദ്യോഗസ്ഥരുടെയും മറ്റ് ആളുകളുടെയും മൊഴികള്‍ പ്രത്യേക അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തും. ഇതിനു ശേഷമായിരിക്കും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ വിജയന്‍, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് സംഘം കടക്കുക.
















