
ഓര്‍ക്കാട്ടേരി: ഏറാമല എടവന അമ്പലം അയ്യപ്പ ഭജന സമിതിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുടുംബ സംഗമം നടത്തി. സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐ ഷിജു
ഉദ്ഘാടനം ചെയ്തു. ഭജന സമിതി പ്രസിഡന്റ് സേതുമാധവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിനോദ് ചാമ്പോളി, പ്രദീപ് നമ്പ്യാര്‍, നിധിന്‍, വിജയന്‍ എന്നിവര്‍ സംസാരിച്ചു. വൈലോപ്പള്ളി ശ്രീധര മേനോന്‍ സ്മൃതി സാഹിത്യ ശ്രേഷ്ഠ പുരസ്‌കാര ജേതാവ് രഞ്ജി ഏറാമലയെയും ആരോഗ്യ വകുപ്പില്‍ ജോലി ലഭിച്ച ഉണ്ണിമായയെയും അനുമോദിച്ചു. സപ്തതി പിന്നിട്ട മുന്‍കാല കമ്മിറ്റി അംഗങ്ങളെ ആദരിച്ചു. പോലീസ് ഓഫീസര്‍ രംഗീഷ് കടവത്ത്, സിന്ധു അനൂപ് എന്നിവര്‍ ക്ലാസെടുത്തു. ഭജന സമിതി കുടുംബാംഗങ്ങളുടെ കലാപരിപാടിയും നടന്നു.
















