
കക്കട്ടില്‍: വടകര ഗാന്ധി ഫൗണ്ടേഷന്റെയും സുഹൃദ് സംഘം കക്കട്ടിലിന്റെയും നേതൃത്വത്തില്‍ ഓക്ടോബര്‍ 10, 11 തിയ്യതികളില്‍ വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി
സ്‌കൂളില്‍
നടക്കുന്ന ഗാന്ധി ഗ്രാമോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തൂ.
ഗാന്ധിയന്‍ പ്രഭാഷകനും ഗ്രന്ഥകാരനുമായ പി. ഹരീന്ദ്രനാഥ് കുന്നുമ്മല്‍ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് റീന സുരേഷിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു. രാജഗോപാലന്‍ കാരപ്പറ്റ, സജീവന്‍ മൊകേരി, ജയചന്ദ്രന്‍ മൊകേരി, ഓര്‍മ റഫീഖ് മുതലായവര്‍ പ്രസംഗിച്ചു. കോളജ്, എച്ച്എസ്എസ്, എച്ച് എസ് വിഭാഗത്തില്‍ ചിത്ര രചന, പ്രബന്ധ രചന മത്സരങ്ങള്‍, കുന്നുമ്മല്‍ പ്രദേശത്തെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് സ്മരണാഞ്ജലി, പ്രഭാഷണങ്ങള്‍, ഗാന്ധി കവിതകളുടെ ആലാപനം, ഓപ്പണ്‍ ടു ഓള്‍ പ്രശ്നോത്തരി എന്നിവ ഗ്രാമോത്സവത്തില്‍ ഉണ്ടാവും.
















