വടകര: തിരുവള്ളൂരില്‍ തെരുവുനായയുടെ പരാക്രമത്തില്‍ മൂന്ന് വയസുള്ള
കുട്ടിയുള്‍പ്പെടെ നാല് പേര്‍ക്ക് കടിയേറ്റു. ഇതരസംസ്ഥാന തൊഴിലാളിയുടെ കുട്ടിയെയാണ് തെരുവുനായ ആക്രമിച്ചത്.
കുട്ടിയെ നായ കടിച്ചുകൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ നായയെ കല്ലെറിഞ്ഞ് ഓടിച്ചു. വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്.
















