
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ മീത്തലെ മുക്കാൡില്‍ അടിപ്പാത നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ തിരുവനന്തപുരത്ത് ചെന്ന്
മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കി.
പ്രധാനമത്സ്യബന്ധന കേന്ദ്രമായ ചോമ്പാല്‍ ഹാര്‍ബറിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കുന്നതിന് മീത്തലെ മുക്കാളിയില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം 78 ദിവസം പിന്നിട്ട് സാഹചര്യത്തിലാണ് മുഖ്യമന്ത്രി വി.ഡി.സതീശനെ
കണ്ടത്. ദേശീയ പാതയുടെ പ്രവര്‍ത്തി പൂര്‍ത്തിയാകുന്നതോടു കൂടി ചോമ്പാല്‍ ഹാര്‍ബറിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് പ്രയാസം നേരിടേണ്ടിവരും. ഇത് പരിഹരിക്കാന്‍ മീത്തലെ മുക്കാളിയില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന് 2022 ല്‍ തന്നെ ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ആവശ്യം നേടിയെടുക്കുന്നതിനു വേണ്ടിയാണ് അനിശ്ചിത കാല സമരം ആരംഭിച്ചത്.
സമരം 79-ാം ദിവസത്തിലേക്ക് കടന്ന ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍
എംഎല്‍എമാരായ കെ.കെ. രമ, പാറക്കല്‍ അബ്ദുള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എം.വി. ജയപ്രകാശ്, ഇ.കെ. രാജന്‍, ഇസ്മയില്‍ കേളോത്ത്, സിദ്ധിക്ക്. എം.വി. എന്നിവര്‍ നിവേദനം നല്‍കിയത്. നാളെ ചേരുന്ന നേഷണല്‍ ഹൈവേയുമായി ബന്ധപ്പെട്ട യോഗത്തില്‍ ഇക്കാര്യം ഗൗരവമായി ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
















