വില്യാപ്പള്ളി: തൊഴിലുറപ്പ് തൊഴിലാളികളെ അധിക്ഷേപിച്ച യുഡിഎഫ് നേതാക്കളുടെ നടപടിയില്‍ മഹാത്മ തൊഴിലുറപ്പ് തൊഴിലാളി യൂണിയന് (എച്ച്എം എസ്) വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ നാടിന്റെ കരുത്താണെന്നും അവരെ അധിക്ഷേപിക്കുന്നതിലൂടെ അധ്വാനിക്കുന്ന പാവപ്പെട്ട അമ്മമാരെയും പെങ്ങന്മാരെയും കൂടിയാണ് യുഡിഎഫ് അധിക്ഷേപിച്ചതെന്നും യോഗം കുറ്റപ്പെടുത്തി. ഈ നിലപാട് തന്നെയാണോ സ്ഥാനാര്ഥിയുടേത്?. യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എംടി കെ സുരേഷ് അധ്യക്ഷനായി. ഒ.എം.സിന്ധു, സവിത പാലയാട്, ടിപി മോളി, സിന്ധു എംകെ എന്നിവര്‍ സംസാരിച്ചു.