
ചോമ്പാല: ബ്ലോക്ക് ഓഫീസിനു സമീപം ദേശീയ പാതയില്‍ കേറ്റില്‍ പാസേജ് അനുവദിക്കുക, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന അഴിയൂര്‍ ഗ്രാമ
പഞ്ചായത്ത് മൃഗാശുപത്രിയുടെ പ്രവര്‍ത്തനം മുഴുവന്‍ സമയമായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് അഴിയൂര്‍ മണ്ഡലം കമ്മറ്റി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് നിവേദനം നല്‍കി. അണ്ടര്‍ പാസേജ് വിഷയത്തിലും മുഗാശുപത്രിയുടെ സേവന പരിധി ഉയര്‍ത്തുന്നതിലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. മണ്ഡലം പ്രസിഡന്റ് പി ബാബുരാജ്, മണ്ഡലം ഭാരവാഹികളായ പുരുഷു രാമത്ത്, കെ.പി. രവീന്ദ്രന്‍, നസീര്‍ വിരോളി, സോമന്‍ കൊളരാട്, കെ. അനില്‍കുമാര്‍, ടിപി.സോമന്‍ എന്നിവരാണ് നിവേദനം നല്‍കിയത്.
















