
1967ല്‍ ഇഎംഎസിന്റ നേതൃത്വത്തിലുള്ള സപ്തകക്ഷി മന്ത്രിസഭ അധികാരമേറ്റു. കമ്മ്യൂണിസ്റ്റുകാരനായതിന്റെ പേരില്‍ ജോലി നഷ്ടപ്പെടുന്നവരെ തിരിച്ചെടുക്കുന്നുവെന്ന

വിവരമറിഞ്ഞ്, സംഗീതജ്ഞനായ വടകര കൃഷ്ണദാസ് മുഖ്യമന്ത്രി ഇഎംഎസിന് കത്തെഴുതി.
പോലീസ് വെരിഫിക്കേഷനില്‍. ജോലി നഷ്ടപ്പെട്ട് കഴിയുകയായിരുന്നു കൃഷ്ണദാസ്.
ഇഎംഎസിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സംഗീതം ഒരു ആയുധമാക്കാമെന്ന് കൃഷ്ണന്‍ തെളിയിച്ചു. പാട്ട് ഞാന്‍ കേട്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ട് ജോലി നഷ്ടമാകില്ല. പോലീസ്

വെരിഫിക്കേഷനില്‍ നഷ്ടപ്പെട്ട ജോലി തിരിച്ചു കിട്ടും.’
ജോലി തിരിച്ചു കിട്ടിയ കൃഷ്ണന്‍ സംഗീതത്തിന്റെ വിവിധ മേഖലകളില്‍ പ്രശസ്തനായി. മരണം വരെ ഉറച്ച കമ്മ്യൂണിസ്റ്റായി ജീവിച്ചു.
ഒരുകാലത്ത് പൊതുയോഗ നോട്ടീസുകളില്‍ ഉച്ചഭാഷിണിയും കെ.കെ. കൃഷ്ണന്റെ പാട്ടും ഉണ്ടായിരിക്കും എന്ന് ആളുകളെ കൂട്ടാന്‍ അച്ചടിച്ച കാലമുണ്ടായിരുന്നു.
ജനകീയ സംഗീതകാരന്‍ വടകര കൃഷ്ണദാസ് ഓര്‍മ്മയായിട്ട് പത്തുവര്‍ഷം പൂര്‍ത്തിയാവുന്നു
സമ്മേളന വേദികളിലും സമരമുഖങ്ങളിലും കൃഷ്ണദാസിന്റെ സമര തീഷ്ണമായ പാട്ടുകള്‍ ഇന്നും മുഴങ്ങുന്നുണ്ട്. 1938 കക്കൂറയില്‍ വീട്ടില്‍ ചാത്തുവിന്റെയും മാതുവിന്റെയും മക്കളില്‍ അവസാന സന്തതിയായി കെ കെ കൃഷ്ണന്‍ പിറന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ പിറന്നുവീണെങ്കിലും ഉള്ളിലെ സംഗീതാഭിരുചി കൊണ്ട് ബാല്യത്തിലെ കമ്യൂണിസ്റ്റ് വേദികളില്‍ തൊണ്ട പൊട്ടു മാറുച്ചത്തില്‍ പാടി. എകെജിയുടെയും ഇഎംഎസിന്റെയും പൊതുയോഗ വേദികളിലെല്ലാം നാടക ഗാനങ്ങളും ലളിത ഗാനങ്ങളും പാടി പ്രശസ്തനായി. പ്രശസ്ത ഗാനരചയിതാവും നാടകകൃത്തുമായ പപ്പന്‍ വള്ളിക്കാടുമായി ചേര്‍ന്നൊരുക്കിയ
വിപ്ലവഗാനങ്ങളും ലളിതഗാനങ്ങളും ഒരു നാടിനെയാകെ സമരോത്സുകമാക്കി. ‘കാളവണ്ടി ഇത്.. കാളവണ്ടി… ഭാരം ചുമക്കുന്ന മൂരി വണ്ടി’ എന്ന് രാഷ്ട്രീയ ഗാനം ഇന്നും പ്രസക്തം.
കണ്ടോടി കണ്ണന്റെ സമര ജീവിതത്തിന് മായാത്ത ആദരവ് ചാര്‍ത്തിയ ‘ഒഞ്ചിയത്തിന്നോമനയാം മണ്ടോടി കണ്ണന്‍… എന്ന പാട്ട് സമരോത്സുകത നിറഞ്ഞ ആലാപനമായി മായാതെ നില്‍ക്കുന്നു.
കവി കുമാരന്‍ മാസ്റ്ററാണ് കൃഷ്ണദാസിന്റ സംഗീതവാസന കണ്ടെത്തിയത്. സംസ്‌കൃത പണ്ഡിതനായ കാവില്‍ പി രാമന്‍ പണിക്കരാണ് വടകര കൃഷ്ണ ദാസ് എന്ന് . പേര് ചാര്‍ത്തിയത്.
സംഗീത പഠനത്തിന് കൃഷ്ണദാസിനെ പ്രേരിപ്പിച്ചത് വിടികുമാരന്‍ മാസ്റ്റരാണ്.
വിടി കുമാരന്‍, പി ടി അബ്ദുറഹിമാന്‍ തുടങ്ങിയ നിരവധി കവികളുടെ വരികള്‍ക്ക് കൃഷ്ണ
ദാസിന്റെ ജീവസുറ്റ സംഗീതം ആസ്വാദകരെ വിസ്മയിപ്പിച്ചു. വിഎം കുട്ടിയുമായുള്ള ബന്ധമാണ് കൃഷ്ണദാസിന് മാപ്പിള പാട്ട് രംഗത്ത് തനതായ ഇടം നേടാനാക്കിയത്.
എത്രയെത്ര ഹിറ്റ് ഗാനങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ദുബായ് കത്തും മറുപടിയും.. എന്ന പിടി അബ്ദുറഹ്‌മാന്റെ വരികള്‍ക്ക് ഈണം നല്‍കി വിളയില്‍ വത്സലയും കൃഷ്ണദാസും ചേര്‍ന്ന പാടിയ പാട്ട് പുതു തലമുറയും പാടുന്നു.
‘ ഉടനെ കഴുത്തന്റെ തറുക്കു ബാപ്പ ‘ എന്ന പാട്ട് മാപ്പിളപ്പാട്ട് പ്രേമികളുടെ ചുണ്ടില്‍ ഇന്നും തത്തിക്കളിക്കുന്നുണ്ട്. കണ്ണിമാവിന്‍ ചോട്ടിലെന്നെ നീ വിളിച്ചില്ലേ..ഉണ്ണി മാങ്ങ പാഞ്ഞെടുക്കാന്‍ മത്സരിച്ചില്ലേ – എന്ന പാട്ടും ഏറെ പ്രശസ്തമാണ്. അഞ്ചാം വയസിലാണ്
കൃഷ്ണന്‍ പൊതുവേദിയില്‍ പാടിയത്. വെള്ളികുളങ്ങരയില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തില്‍. പാട്ടുകളെ സമരായുധമാക്കിയായിരുന്നു കൃഷ്ണന്റ സംഗീത ജീവിതം. വടകരഭാവനാ തിയേറ്റേഴ്‌സ്, ഈണം മടപ്പള്ളി, തിരുവനന്തപുരംകലാനിലയം തുടങ്ങി നിരവധിനാടക സംഘങ്ങള്‍ക്ക് നൂറുകണക്കിന് പാട്ടുകളാണ് കൃഷ്ണദാസ് ഈണം പകര്‍ന്നത്. ലളിതഗാന ശാഖക്കും വേറിട്ട സംഭാവനയായി. സംഗീതജ്ഞന്‍ വി ദക്ഷിണാമൂര്‍ത്തിയുമായുള്ള ഗുരു ബന്ധം സംഗീത വഴിയില്‍ കരുത്തായി. കലാനിലയം നാടകങ്ങളിലെ സംഗീത സംവിധാനം വഴിത്തിരിവായി. എച്ച് എം വി, ആകാശവാണി തുടങ്ങിയവക്ക് വേണ്ടി നൂറ് കണക്കിന് പാട്ടുകള്‍ പാടി. ഈണം നല്‍കി യേശുദാസ് പാടിയ തരംഗിണിയിലെ മിസരിപ്പൊന്നു ഏറെ പ്രശസ്തമാണ്. നിരവധി ശിഷ്യഗണങ്ങളുമുണ്ട്.
പി ഭാസ്‌കരന്‍, വിടി കുമാരന്‍, പിടി അബുദുറഹിമാന്‍, കൈതപ്രം തുടങ്ങി നിരവധി കവികളുടെ വരികള്‍ക്ക് ഈണം പകര്‍ന്നു.
കണ്ണാടി കൂട് എന്ന ഒര് സിനിമയ്ക്ക് വേണ്ടിയും ഈണം പകര്‍ന്നു. യേശുദാസ്, പി ജയചന്ദ്രന്‍, എസ് ജാനകി, വാണിജയറാം എന്നിവരും തന്റെ ശിഷ്യരായ വിടി മുരളിയും സിബില
സദാനന്ദനും ആ ചിത്രത്തില്‍ പാടി. ഒരുപക്ഷേ ആ ചിത്രം പുറത്തുവന്നെങ്കില്‍ കൃഷ്ണദാസിന്റെ സംഗീത ജീവിതംമാറി മറയുമായിരുന്നു വെന്ന് വിടി മുരളി പറഞ്ഞു. വരികളുടെ അര്‍ഥമറിഞ്ഞ് ഈണംപകരാനുള്ള നൈസര്‍ഗിക സിദ്ധിയും ആലാപനത്തിലെ വ്യത്യസ്തതയുമാണ് കൃഷ്ണദാസിനെ ഇന്നും പാട്ടുകളിലൂടെ ജീവിപ്പിക്കുന്നത്. അത്രയേറെ ഹൃദ്യമായ പാട്ടുകളായിരുന്നു അവ.
കൃഷ്ണദാസ് ഈണമിട്ട ആയിരക്കണക്കിന് പാട്ടുകള്‍ സംരക്ഷിക്കാത്തതിനാല്‍ നഷ്ടപ്പെട്ട് പോയത് ഏറെ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു.
-സജീവന്‍ ചോറോട്
കൃഷ്ണദാസ് അനുസ്മരണവും സെമിനാറും വ്യാഴാഴ്ച
വടകര കൃഷ്ണദാസിന്റെ ഓര്‍മ പുതുക്കുന്നതിന്റെ ഭാഗമായി 10ന് ടൗണ്‍ഹാളില്‍ ‘കൃഷ്ണദാസ് ഓര്‍മയുടെ ഒരു ദശകം’ പരിപാടി നടക്കും. രാവിലെ 10 മുതല്‍ രാത്രി ഏഴുവരെ വിവിധ സെഷനുകളിലായി പ്രമുഖര്‍ പങ്കെടുക്കും. കടത്തനാടിന്റെ പാട്ടുവഴികളെ കുറിച്ച് ഡോ. രാജേന്ദ്രന്‍ എടത്തുംകരയും മാപ്പിള സംഗീതം ചരിത്രം വര്‍ത്തമാനം എന്ന വിഷയത്തില്‍ ഫൈസല്‍ എളേറ്റിലും സംസാരിക്കും. വൈകിട്ട് നാലിന് അനുസ്മരണ സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വി.ടി.മുരളി ഒരുക്കുന്ന ‘കണ്ണിമാവിന്‍ ചോട്ടില്‍…..’ അരങ്ങേറും.
















