
മണിയൂര്‍: പതിയാരക്കര തുരുത്തിമ്മല്‍ മുബാറക് മന്‍സില്‍ മൂസ ഹാജി (97) അന്തരിച്ചു.
ദീര്‍ഘകാലം പാലയാട് മഹല്‍ പ്രസിഡന്റായും മിസ്ബാഹുല്‍ ഉലൂം മദ്രസ ഖജാന്‍ജിയായും സേവനം അനുഷ്ഠിച്ചിരുന്നു. തെന്ഫീസുല് മുസ്ലിമീന് സംഘം പരിയാരക്കരയുടെ സ്ഥാപകനുമായിരുന്നു. ഭാര്യമാര്‍: മറിയം, പരേതയായ തോരത്തില് കുഞ്ഞൈഷ. മക്കള്‍: അബ്ദുല്‍ ഹമീദ്, ബഷീര്‍, മെഹബൂബ്. മരുമക്കള്‍: ആസ്യ ഓര്‍ക്കാട്ടേരി, ബുഷറ കക്കോടി, ആയിഷ മുയിപ്പോത്ത്. കബറടക്കം ഇന്ന് (വ്യാഴം) വൈകീട്ട് നാലിന് പാലയാട് ജുമാ മസ്ജിദില്‍.
















