
കക്കട്ടില്‍: വടകര-കുറ്റ്യാടി റൂട്ടില്‍ വാഹനാപകടം നിത്യ സംഭവമാകുന്നു. കഴിഞ്ഞ ദിവസം നരിക്കൂട്ടും ചാലില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചതാണ് ഏറ്റവും
ഒടുവിലെത്തെ
സംഭവം. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് നരിക്കുട്ടില്‍ ചാലില്‍ തന്നെയുള്ള രാജീവ്
ഗാന്ധി ബസ് സ്റ്റോപ്പില്‍ ബസ് ഇടിച്ച് കയറിയത്. കഴിഞ്ഞ ആഴ്ചയാണ്
അമ്പലകുളങര കുന്നുമ്മല്‍ സൗത്ത് എംഎല്‍പി സ്‌കൂളിന് മുന്നില്‍ ബസ് അപകടം ഉണ്ടായത്.
റോഡിരികിലുടെ നടന്ന് പോകുന്ന വെളുത്ത പറമ്പത്ത് വിനോദനു പരിക്കേറ്റിരുന്നു. അദ്ദേഹം ഇപ്പോഴും വീട്ടില്‍ ചികിത്സയിലാണ്.
സ്‌കൂട്ടര്‍, കാര്‍ അപകടങ്ങള്‍ വേറെയും. കുളങ്ങരത്ത് ടൗണിലും കുടെക്കൂടെ
അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം അപകടത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടവരും
ഇപ്പോഴും ചികിത്സയില്‍ കഴിയുന്നതും നിരവധി.
അമിത വേഗതയും മറ്റുമാണ് അപകടത്തിന് കാരണമായി പറയപ്പെടുന്നത്. ഇപ്പോള്‍ ഈ ഭാഗങ്ങളിലൊന്നും റോഡില്‍ സീബ്ര ലൈന്‍ കാണുന്നില്ല. ഇതിനാല്‍ റോഡ് മുറിച്ച് കടക്കാന്‍ ആളുകള്‍ ബുദ്ധിമുട്ടുകയാണ്.
നരിക്കൂട്ടുംചാലില്‍ ഇന്നലെ നടന്ന അപകടത്തില്‍ 27 പേര്‍ക്കാണ്
പരിക്കേറ്റത്. പോലിസ് പട്രോളിങ് ശക്തിപ്പെടുത്തിയും മത്സര ഓട്ടം
നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചും പോകണം.
തലങ്ങും വിലങ്ങുമുള്ള മണ്‍കൂനകളുമായുള്ള ടിപ്പറുകളുടെ പോക്കും നൂറ് കണക്കിന് തടിക്കഷണങ്ങള്‍ കയറ്റിയള്ള ലോറിയുടെ സഞ്ചാരവും നിയന്ത്രിക്കേണ്ടതുണ്ട്. തടി
കഷണം കയറ്റിയ ലോറിയുടെ കയര്‍ മറ്റ് വണ്ടിയില്‍ ഒന്ന് ഉരസിയാല്‍ മതി
തടികഷണങ്ങള്‍ യാത്രക്കാരുടെ മേല്‍
പതിക്കും. ഇതിനൊക്കെ നിയന്ത്രണങ്ങള്‍ വന്നേ മതിയാവു എന്നാണ്
നാട്ടുകാര്‍ പറയുന്നത്. റോഡുകള്‍ മിക്കയിടത്തും കുണ്ടും കുഴികളുമായതും
അപകടത്തിന് കാരണമാകുന്നുണ്ട്.
-ഇ.ആനന്ദന്‍
















