• Latest
  • Trending
ഓപ്പറേഷന്‍ തൂഫാന് സാക്ഷരതാ യജ്ഞത്തിന് സമാനമായ സ്വീകാര്യത: മന്ത്രി രമേശ് ചെന്നിത്തല

ഓപ്പറേഷന്‍ തൂഫാന് സാക്ഷരതാ യജ്ഞത്തിന് സമാനമായ സ്വീകാര്യത: മന്ത്രി രമേശ് ചെന്നിത്തല

August 31, 2026
അഴിയൂരില്‍ വൈദ്യുതി വിതരണം കാര്യക്ഷമമായില്ല; പദ്ധതി ഇഴഞ്ഞ് നിങ്ങുന്നു

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 3, 2026
പതിയാരക്കര മുബാറക് മന്‍സില്‍ മൂസ ഹാജി അന്തരിച്ചു

പതിയാരക്കര മുബാറക് മന്‍സില്‍ മൂസ ഹാജി അന്തരിച്ചു

September 3, 2026
തേങ്ങാപ്പാല്‍ മുതല്‍ മധുരപലഹാരം വരെ; ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയം

തേങ്ങാപ്പാല്‍ മുതല്‍ മധുരപലഹാരം വരെ; ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയം

September 3, 2026
വാണിമേല്‍ നെല്ല്യാംപുറത്ത് അമ്മത് അന്തരിച്ചു

വാണിമേല്‍ നെല്ല്യാംപുറത്ത് അമ്മത് അന്തരിച്ചു

September 3, 2026
കേ​ര​ള​ത്തി​ലേ​ത് ക​ന​ത്ത തോ​ൽ​വി; വി​ശ​ദ​ പ​ഠ​നം ന​ട​ത്തു​മെ​ന്ന്​ എം.​എ.​ബേ​ബി

കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധം: എം.എ. ബേബി

September 3, 2026
അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസ്: ഒന്നാം പ്രതിക്ക് ജാമ്യം

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസ്: ഒന്നാം പ്രതിക്ക് ജാമ്യം

September 3, 2026
പുതുശ്ശേരി രാധ അന്തരിച്ചു

പുതുശ്ശേരി രാധ അന്തരിച്ചു

September 3, 2026
വ്യാപാരി യൂത്ത് വിംഗിന് പുതിയ ഭാരവാഹികള്‍

വ്യാപാരി യൂത്ത് വിംഗിന് പുതിയ ഭാരവാഹികള്‍

September 3, 2026
യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

September 3, 2026
നാടിനെ ഭീതിയിലാഴ്ത്തിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

നാടിനെ ഭീതിയിലാഴ്ത്തിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

September 3, 2026
ഹരിതകര്‍മസേനക്ക് ഡാന്‍സ് മൂവ്‌മെന്റ് തെറാപ്പി

ഹരിതകര്‍മസേനക്ക് ഡാന്‍സ് മൂവ്‌മെന്റ് തെറാപ്പി

September 3, 2026
നാളികേര ദിനത്തില്‍ തെങ്ങിന്‍തൈ നട്ടു

നാളികേര ദിനത്തില്‍ തെങ്ങിന്‍തൈ നട്ടു

September 3, 2026
Vatakara Varthakal
Thursday, September 3, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഓപ്പറേഷന്‍ തൂഫാന് സാക്ഷരതാ യജ്ഞത്തിന് സമാനമായ സ്വീകാര്യത: മന്ത്രി രമേശ് ചെന്നിത്തല

by newsdesk
August 31, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, ലഹരിമാഫിയക്കെതിരെ ആരംഭിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍’ വലിയ വിജയവും ജനകീയ മുന്നേറ്റവുമായി മാറിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സാക്ഷരതാ യജ്ഞത്തിന് സമാനമായ വലിയ ജനപങ്കാളിത്തമാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത്. പ്രത്യേക ക്ഷണമോ അറിയിപ്പോ കൂടാതെ തന്നെ ലഹരിക്കെതിരായ പോരാട്ടത്തില്‍ പൊതുജനങ്ങള്‍ സ്വമേധയാ പങ്കാളിയാകുന്നു. സംസ്ഥാനത്ത് സിന്തറ്റിക് മയക്കുമരുന്നുകളുടെ കടന്നുകയറ്റം തടയാന്‍ സര്‍ക്കാരും പോലീസും നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കിയെന്നും ചെറിയ അളവുകളില്‍ തുടങ്ങി വലിയ വാണിജ്യ ശേഖരങ്ങളിലേക്ക് വളരുന്ന ലഹരി ശൃംഖലകള്‍ക്കെതിരെ ശക്തമായ പ്രതിരോധമാണ് തീര്‍ക്കുന്നതെന്നും ആഭ്യന്ത്രര മന്ത്രി പറഞ്ഞു.
‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് സംഘടിപ്പിച്ച സീനിയര്‍ സിറ്റിസണ്‍സ് മീറ്റിംഗും തൂഫാന്‍ കെയര്‍ ഡിക്ലറേഷന്‍ പരിപാടിയും വടകര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളില്‍ ലഹരി മാഫിയയെ ജനങ്ങള്‍ ഭയപ്പെട്ടിരുന്ന സ്ഥാനത്ത്, ഇന്ന് ജനങ്ങളെ ലഹരി മാഫിയ ഭയക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഒറ്റ ഫോണ്‍ കോളിലൂടെ മാഫിയയുടെ കയ്യില്‍ വിലങ്ങ് വീഴുന്ന സാഹചര്യം സൃഷ്ടിക്കാന്‍ ജനങ്ങളുടെ ധൈര്യത്തിനും പോലീസുമായുള്ള സഹകരണത്തിനും സാധിച്ചു. പദ്ധതി ആരംഭിച്ചത് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ 10,578 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 9,000-ത്തിലധികം കേസുകളിലായി 170 കോടി രൂപയുടെ മയക്കുമരുന്നുകള്‍ കേരള പോലീസ് പിടിച്ചെടുത്തു. ഇതില്‍ 21,362.73 ഗ്രാം എംഡിഎംഎ, 1,110.69 കിലോഗ്രാം കഞ്ചാവ്, 523.82 ഗ്രാം ഹെറോയിന്‍ എന്നിവ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറത്ത് 97 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോയമ്പത്തൂരില്‍ 10 കോടി രൂപ വിപണി മൂല്യമുള്ള 13 കിലോഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തത്.
എംഡിഎംഎ പോലെയുള്ള മാരകമായ സിന്തറ്റിക് മയക്കുമരുന്നുകള്‍ നാടിന്റെ സമാധാനവും മനുഷ്യന്റെ അടിസ്ഥാന അന്തസ്സും ബോധവും നശിപ്പിക്കുകയാണ് ചെയ്യുന്നത്. കുട്ടികളെ ആദ്യം ലക്ഷ്യമിട്ട് ലഹരി കലര്‍ത്തിയ മിഠായികളും മറ്റും സൗജന്യമായി നല്‍കി അടിമകളാക്കുകയാണ് അന്താരാഷ്ട്ര ഡ്രഗ് മാഫിയ ചെയ്യുന്നത്. അടിമപ്പെട്ടതിന് ശേഷം ഇവരില്‍ നിന്ന് പണം ഈടാക്കുകയും പണം കണ്ടെത്താനായി റോഡിലൂടെ പോകുന്ന സ്ത്രീകളുടെ മാല പൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളിലേക്ക് ഇരകളെ തള്ളിവിടുകയും ചെയ്യുന്നു. ഒടുവില്‍ മയക്കുമരുന്ന് ലഭിക്കാനും കടം വീട്ടാനുമായി യുവാക്കളെ കാരിയര്‍മാരാക്കി മാറ്റുകയാണ് ഇവരുടെ രീതി. അക്ഷരം പകര്‍ന്നു നല്‍കേണ്ട അധ്യാപകര്‍ പോലും ഈ ശൃംഖലയില്‍ വില്‍പനക്കാരായി മാറിയെന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ തികച്ചും ആശങ്കാജനകവും നാടിന് ഒന്നാകെ നാണക്കേടുമാണ്. മാഹി പോലെയുള്ള അതിര്‍ത്തി പ്രദേശങ്ങളിലൂടെയുള്ള മയക്കുമരുന്ന് ഒഴുക്ക് തടയുന്നതിനൊപ്പം ഇത്തരം ശൃംഖലകളെ പൂര്‍ണമായും പിഴുതെറിയാന്‍ പൊതുജനങ്ങള്‍ തുടര്‍ന്നും ജാഗ്രത പാലിക്കണമെന്നും പോലീസുമായി പൂര്‍ണമായി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
കെ.കെ രമ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപി തൂഫാന്‍ വാരിയര്‍ ഡിക്ലറേഷന്‍ നടത്തി. പത്മശ്രീ മീനാക്ഷി അമ്മ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തൂഫാന്‍ ബാഡ്ജ് സ്വീകരിച്ചു. എംഎല്‍എമാരായ പാറക്കല്‍ അബ്ദുള്ള, കെ. പ്രവീണ്‍ കുമാര്‍, വി.ടി.സൂരജ്, കെ.എം.അഭിജിത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, വടകര നഗരസഭ ചെയര്‍മാന്‍ പി.കെ.ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷണന്‍, ഗോകുലം ഗോപാലന്‍, മനയത്ത് ചന്ദ്രന്‍, കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് കാര്‍ത്തിക്.കെ, വാര്‍ഡ് കൗണ്‍സിലര്‍ ബിജുല്‍ കുമാര്‍ ആയാടത്തില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. പോലീസ് ഉദ്യോഗസ്ഥര്‍, പോലീസ് പെന്‍ഷനര്‍മാര്‍, സര്‍വീസ് പെന്‍ഷനര്‍മാര്‍, സീനിയര്‍ സിറ്റിസണ്‍സ്, റസിഡന്‍സ് അസോസിയേഷന്‍, ലയണ്‍സ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, വ്യാപാരി സംഘടനകള്‍, തൂഫാന്‍ കെയര്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കാളികളായി. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് സ്വാഗതവും അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് എ.പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

അഴിയൂരില്‍ വൈദ്യുതി വിതരണം കാര്യക്ഷമമായില്ല; പദ്ധതി ഇഴഞ്ഞ് നിങ്ങുന്നു

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 3, 2026
പതിയാരക്കര മുബാറക് മന്‍സില്‍ മൂസ ഹാജി അന്തരിച്ചു

പതിയാരക്കര മുബാറക് മന്‍സില്‍ മൂസ ഹാജി അന്തരിച്ചു

September 3, 2026
തേങ്ങാപ്പാല്‍ മുതല്‍ മധുരപലഹാരം വരെ; ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയം

തേങ്ങാപ്പാല്‍ മുതല്‍ മധുരപലഹാരം വരെ; ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയം

September 3, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
  • പതിയാരക്കര മുബാറക് മന്‍സില്‍ മൂസ ഹാജി അന്തരിച്ചു
  • തേങ്ങാപ്പാല്‍ മുതല്‍ മധുരപലഹാരം വരെ; ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by