
അരൂര്‍: കാട്ടു പന്നികളുടെ വിളയാട്ടം കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി. പുലര്‍ച്ചെ ബൈക്കില്‍ പോകുകയായിരുന്ന പെരുമുണ്ടച്ചേരി സ്വദേശി രതീഷ് മലമല്‍ താഴ
അയ്യപ്പ ഭജനമഠത്തിനടുത്ത് വെച്ച് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായി. കാലിന് തുന്നലിടേണ്ടി വന്നു. അരൂര്‍ മേഖലയില്‍ നേരത്തെയും പന്നി ആക്രമിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് സാരമായി പരിക്ക് പറ്റിയിരുന്നു.
കൃഷിനശീകരണവും വ്യാപകമാണ് കഴിഞ്ഞ ദിവസം നടേമ്മലില്‍ വെറ്ററിനറി ഉപകേന്ദ്രത്തിനടുത്ത് കോട്ടക്കല്‍ പോക്കര്‍, പി.കെ. ഗോവിന്ദന്‍ നമ്പ്യാര്‍, സനില എന്നിവരുടെ കൃഷിയിടത്തില്‍ കാട്ടുപന്നികള്‍ കൂട്ടമായെത്തി കൃഷിനശിപ്പിച്ചു. പോക്കറുടെ വാഴ,
തെങ്ങിന്‍തൈ ഉള്‍പ്പെടെ പല കൃഷിയും നശിപ്പിച്ചു. ഗോവിന്ദന്‍ നമ്പ്യാരുടെ പറമ്പ് ഉഴുത് മറിച്ചിട്ട നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പീടികയുള്ളതില്‍ മീത്തല്‍ രാജന്‍, യു വേണു, പാറോള്ളതില്‍ അബ്ദുല്ല, പെരുമുണ്ടച്ചേരിയില്‍ എം കെ ഭാസ്‌കരന്‍ ഉള്‍പ്പെടെ നിരവധി പേരുടെ കൃഷി നശിപ്പിച്ചിട്ടുണ്ട്. പലരും കൃഷി ചെയുന്നത് നിര്‍ത്തിവെച്ചിരിക്കുയാണ്. നേന്ത്രകുലക്ക് വില വര്‍ധിച്ച ഈ അവസരത്തില്‍ കൃഷി നശീകരണം കനത്ത നഷ്ടമാണുണ്ടാക്കുന്നത്.
















