
വടകര: സിനിമാ സംവിധായകന്‍ പപ്പന്‍ നരിപ്പറ്റ രചിച്ച ‘സിനിമയോടൊപ്പം’ പുസ്തകം കേരളത്തിലെ എല്ലാ ലൈബ്രറികളിലും വായനക്കും സംവാദങ്ങള്‍ക്കുമായി
നല്‍കുന്നതിന്റെ ഉദ്ഘാടനം വടകര മുനിസിപ്പാല്‍ പാര്‍ക്കില്‍ നടന്നു. മണലില്‍മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന് പുസ്തകം കൈമാറി. മനയത്ത് ചന്ദ്രന്‍, പപ്പന്‍ നരിപ്പറ്റ, പത്മനാഭന്‍ പൂഴിയില്‍, ഡോ. വിവേക് പുന്നോളി എന്നിവര്‍ സംസാരിച്ചു. ആദ്യ സംവാദം സെപ്റ്റംബര്‍ 14ന് മൂന്നു മണിക്ക് ശ്രീനാരായണ ഹൈസ്‌കൂളില്‍ നടക്കും.
















