കോഴിക്കോട്: സംസ്ഥാനത്ത് മുഴുവന്‍ സമയ കെപിസിസി പ്രസിഡന്റ് ഇല്ലാത്തതിനെ
വിമര്‍ശിച്ച് കോണ്‍ഗ്രസ് നോതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ തലത്തിലും നിശ്ചലമാണെന്ന് മുല്ലപ്പള്ളി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷനെ ഉടന്‍ നിയമിക്കണം.
ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വണ്‍ മാന്‍, വണ്‍ പോസ്റ്റ് എന്ന നിലപാടാണ് മുല്ലപ്പള്ളി
മുന്നോട്ടുവച്ചത്. എംപിമാരെയും എംഎല്‍എമാരെയും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനോടുള്ള വിയോജിപ്പാണ് ഇതിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത്.
മന്ത്രി സ്ഥാനത്തിരിക്കുന്ന സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ പദവിയുടെ ചുമതല കൂടി വഹിക്കുന്നത് പ്രയാസകരമാണ്. കെപിസിസി അധ്യക്ഷ പദവി ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവിന് നല്‍കണമെന്ന കൊടിക്കുന്നില്‍ സുരേഷിന്റെ നിര്‍ദേശത്തെ മുല്ലപ്പള്ളി തള്ളി. അര്‍ഹതയുള്ളവര്‍ക്കാണ് സ്ഥാനം നല്‍കേണ്ടത്.
കോണ്‍ഗ്രസ് എല്ലാക്കാലത്തും ബഹുസ്വരതയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ
താഴെത്തട്ടില്‍ പോലും പ്രവര്‍ത്തനം കാര്യക്ഷമമല്ല. അധികാരത്തില്‍ മാത്രമാണ് ഇപ്പോഴത്തെ ശ്രദ്ധ.
നിലവിലെ സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ മാത്രമല്ല, രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാരും മന്ത്രിമാരാണ്. പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപന സമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
















