
വടകര: ഗള്‍ഫ് യാത്രക്കാരുടെ വിമാനം റദ്ദാക്കല്‍ തുടര്‍ക്കഥ. കരിപ്പൂരില്‍ ദിവസങ്ങളായി പല കമ്പനികളുടെയും വിമാനം റദ്ദാക്കല്‍ തുടരുന്നതായി യാത്രക്കാര്‍ പരാതിപ്പെടുന്നു. ടിക്കറ്റ്
ബുക്ക് ചെയ്തിട്ടും രക്ഷയില്ല. അവസാന നിമിഷം വിമാനം റദ്ദാക്കുന്നതിനാല്‍ യാത്ര മുടങ്ങുകയാണ്. ഇതുമൂലം വിസയുടെ കാലാവധി കഴിയുകയും ജോലി നഷ്ടപ്പെടുകയും ചെയ്യുന്നവര്‍ കണ്ണീര്‍ തുകുകയാണ്.
കരിപ്പൂരില്‍ മിക്ക ദിവസവും ഫ്‌ളൈറ്റ് കാന്‍സലാവുന്നുണ്ട്. ഇതിന് ഇരയാവുന്ന പലരും ഇരട്ടിയിലേറെ തുക കൊടുത്ത് യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. എയര്‍പോര്‍ട്ടിലെത്തിയ ശേഷമാണ് ഫ്‌ളൈറ്റ്
റദ്ദാക്കിയതറിയുന്നത്. ഇതിനു പകരം സംവിധാനം ഒരുക്കുന്നുമില്ല. ഇക്കാരണത്താല്‍ പലര്‍ക്കും ഹോട്ടലുകളില്‍ തങ്ങുകയോ വീടുകളിലേക്ക് മടങ്ങുകയോ ചെയ്യേണ്ടിവരുന്നു. ഫ്‌ളൈറ്റ് എപ്പോള്‍ പോകുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. അടുത്ത ദിവസമേ പോകൂ എന്നറിഞ്ഞ് പിറ്റേന്ന് എത്തുന്നവര്‍ക്കു മുന്നില്‍ വീണ്ടും കാന്‍സല്‍ ചെയ്‌തെന്ന അറിയിപ്പാണ് എത്തുന്നത്. ചിലരൊക്കെ ഇരട്ടിയിലേറെ തുക കൊടുത്ത് യാത്ര ചെയ്യാന്‍
നിര്‍ബന്ധിതരാവുന്നു. പലരുടെയും വിസ കാലാവധി കഴിയുന്നതും ജോലി നഷ്ടപ്പെടുന്നതും ഒഴിവാക്കാന്‍ അമിത നിരക്കില്‍ യാത്ര ചെയ്യേണ്ട സ്ഥിതി. ഫ്‌ളൈറ്റ് കാന്‍സല്‍ ചെയ്യുന്നതിന് പിന്നില്‍ ഈ കൊള്ളലാഭമാണെന്ന പരാതി ശക്തമാണ്. ഇക്കാര്യത്തില്‍ അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ല. ഫ്‌ളൈറ്റ് വൈകുന്നതിന്റെ പേരില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ബഹളം പതിവായിരിക്കുകയാണ്.
















