
നാദാപുരം: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം ശനിയാഴ്ച നാദാപുരത്ത് നടക്കും. മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി ഹാളില്‍ രാവിലെ 10ന്
സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷന്‍ ഒമ്പത് മണിക്ക് ആരംഭിക്കും. സമ്മേളനത്തിന്റെ ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ 11 ഏരിയകളികളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 165 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. ജീവനക്കാരുടെ സര്‍വീസ് പ്രശ്‌നങ്ങളും ഗവണ്‍മെന്റില്‍ നിന്നും ബോര്‍ഡില്‍ നിന്നും ലഭിക്കേണ്ട ആവശ്യങ്ങളും അവകാശങ്ങളും
ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന സമ്മേളനം പുതിയ ജില്ലാ നേതൃത്വത്തെ തെരഞ്ഞെടുക്കും. സംസ്ഥാന സെക്രട്ടറി കെ.ടി. അനില്‍ കുമാര്‍, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.വിശ്വനാഥന്‍, സംസ്ഥാന, ജില്ലാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശശികുമാര്‍ പേരാമ്പ്ര, സെക്രട്ടറി എം. പ്രദീപന്‍, സംഘാടന സമിതി ചെയര്‍മാന്‍ എരോത്ത് ഫൈസല്‍, ജനറല്‍ കണ്‍വീനര്‍ സി.ടി. വിജിത്ത് എന്നിവര്‍ പങ്കെടുത്തു.
















