വടകര: കേരള അഡ്വക്കറ്റ് ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ വടകര യൂനിറ്റ് വടകര കോടതിയിലെ അഭിഭാഷക ക്ലര്‍ക്ക്മാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പച്ചക്കറി കിറ്റ് വിതരണം
ചെയ്തു. ആദ്യ കിറ്റ് മുതിര്‍ന്ന ക്ലര്‍ക്ക് പി.എം.നാണുവിന് കൈമാറി ഭാസ്‌കരന്‍. മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.എം.വിനു, സുധീഷ് കുമാര്‍.ടി.പി, വാസന്തി.പി.എം, അനില്‍ കുമാര്‍.എം.കെ, ശരത്ത്.പി.പി, വി.പി.ബാലകൃഷ്ണന്‍, ടി.എ.ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.















