
അരൂര്‍: കര്‍ഷക സംഘം അരൂര്‍ ടൗണ്‍ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള സംഘകൃഷി ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഓരോ ചാക്ക് അരി വിതരണം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത്
അംഗം പി.എം രാജന് ഉദ്ഘാടനം ചെയ്തു. വി. ടി ബാലന് അദ്ധ്യക്ഷത വഹിച്ചു. കൂടത്താം കണ്ടി രവി, വി.ടി രാജീവന്, രാജന് തോലേരി എന്നിവര്‍ സംസാരിച്ചു. അഞ്ച് വീതം അംഗങ്ങളെ ചേര്‍ത്ത് മൂന്ന് ഗ്രൂപ്പുകള്‍ രൂപീകരിച്ച് 2023ല്‍ 15 അംഗങ്ങള്‍ ചേര്‍ന്ന് ആരംഭിച്ച കൃഷി ഗ്രൂപ്പാണിത്. കൃഷിയിടം പാട്ടത്തിനെടുത്ത് ചേന കൃഷിയാണ് ആദ്യം ആരംഭിച്ചത്. ചേന വിളവെടുത്ത് ആ വര്‍ഷം തന്നെ വിഹിതം അംഗങ്ങള്‍ക്ക് തിരിച്ച് നല്കി. അടുത്ത വര്‍ഷം മുതല്‍ കപ്പ, വാഴ, മഞ്ഞള്‍, ഇഞ്ചി, ചെറുകിഴങ്ങ് എന്നിവ വിവിധ സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരുന്നുണ്ട്.















