
വടകര: ചോറോട് പ്രദേശവാസികള്‍ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരം കാണുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. സ്ഥലം
സന്ദര്‍ശിച്ച അദ്ദേഹം ഇവിടത്തുകാര്‍ നേരിടുന്ന ദുരിതം നേരിട്ടു മനസ്സിലാക്കി.
ചോറോട് ഗേറ്റ് ഭാഗത്ത് നിന്ന് ബീച്ചിലേക്ക് നേരാം വണ്ണം നടന്നുപോകാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഹൈവെ വികസനം പൂര്‍ത്തിയാകുന്നതുവരെ ഇവിടെ താത്ക്കാലികമായി ബോക്‌സ് കള്‍വര്‍ട്ട് സ്ഥാപിച്ച് നടന്നു പോകാന്‍ സൗകര്യം ഒരുക്കണമെന്ന് നാട്ടുകാര്‍ പി.കെ.കൃഷ്ണദാസിന്റെ ശ്രദ്ധയില്‍പെടുത്തി. സര്‍വീസ് റോഡിലേക്കും തിരിച്ചും വാഹന
പ്രവേശനം അനുവദിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ എത്രയും വേഗം ദേശീയപാത ഉദ്യോഗസ്ഥരുമായി സംസാരിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് പി.കെ.കൃഷ്ണദാസ് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. ജനകീയ സമിതി പ്രവര്‍ത്തകര്‍, വ്യാപാരികള്‍, ബിജെപി പ്രവര്‍ത്തകരായ ചന്ദ്രന്‍ വി.പി, പ്രഭാകരന്‍ പി പി, മനോജ് കോറോത്ത്, നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് പ്രഭാകരന്‍ എന്നിവര്‍ കാര്യങ്ങള്‍ സ്ഥലത്തുണ്ടായിരുന്നു.
















