അയനിക്കാട്: സിപിഎം ഏച്ചിലാട്ട് ബ്രാഞ്ച് അംഗവും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന മയനാരി കെ.പി.കരുണാകരന്റെ ഏഴാമത് ചരമ വാര്‍ഷികം
ഏച്ചിലാട്ട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആചരിച്ചു. പ്രഭാതഭേരി, സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണം എന്നിവ നടത്തി. പരിപാടി ലോക്കല്‍ സെക്രട്ടറി എന്‍.സി.മുസ്തഫ ഉദ്ഘാടനം ചെയ്തു. എം.പി.ബാബു അധ്യക്ഷത വഹിച്ച പരിപാടിയില്‍ പി.സി.ഗിരീഷ് കുമാര്‍, എന്‍.ടി.രാജന്‍, രവീന്ദ്രന്‍ ചാത്തങ്ങാടി, എം.കെ.രാജേന്ദ്രന്‍, കൗണ്‍സിലര്‍ വിനോദന്‍.കെ.കെ, സുരക്ഷ ഭാരവാഹികളായ കെ.സുനില്‍, ഖാലിദ്.കെ.കെ എന്നിവര്‍ സംസാരിച്ചു. കെ.പി.കരുണാകരന്റെ കുടുംബം സുരക്ഷാ പാലിയേറ്റീവിന് നല്‍കിയ ഉപഹാരം ഭാരവാഹികള്‍ ഏറ്റുവാങ്ങി. പി.കെ.ചന്ദ്രന്‍ സ്വാഗതവും പി.കെ.സുരേഷ് നന്ദിയും പറഞ്ഞു.















