വടകര: ബിഇഎം ഓള്‍ഡ് സ്റ്റുഡന്‍സ് സോഷ്യോ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നഗരസഭാ കൗണ്‍സിലറും ഓള്‍ഡ് സ്റ്റുഡന്റ്‌സ്
ഓര്‍ഗനൈസേഷന്‍ ചെയര്‍മാനുമായ ബിജുല്‍ ആയാടത്തില്‍ ഉദ്ഘാടനം ചെയ്തു. വിനുകുമാര്‍ അധ്യക്ഷത വഹിച്ചു. ജയന്‍ ഗോവിന്ദ് സ്വാഗതം പറഞ്ഞു. സഹപാഠികളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു വിജയികളായവര്‍ക്ക് ഉപഹാരം നല്‍കി. ഓണസദ്യക്ക് ശേഷം സംഗീത വിരുന്നും നടന്നു. പരിപാടിക്ക് ഷാജി.വി.വി, ഷിബില.കെ, ജോത്സ്‌ന, ബിന്ദു കോഴിക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.















